അങ്കമാലി എംഎൽഎ റോജി എം. ജോൺ വിവാഹിതനാകുന്നു; വധു യുവ സംരംഭക ലിപ്‌സി

അങ്കമാലി എംഎൽഎ റോജി എം. ജോൺ വിവാഹിതനാകുന്നു; വധു യുവ സംരംഭക ലിപ്‌സി

കൊച്ചി അങ്കമാലി എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം.ജോണിന്റെ വിവാഹം നിശ്ചയിച്ചു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയും ആയ ലിപ്‌സിയാണ് വധു. ഇന്റീരിയർ ഡിസൈനറാണ് ലിപ്‌സി.

തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ വച്ചാണ് മനസമ്മതം നടക്കുക. അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ച് ഈ മാസം 29നാണ് വിവാഹം. ഞായറാഴ്ച വധുവിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹം ഉറപ്പിക്കൽ ചടങ്ങ് നടന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോജിയുടെയും ലിപ്‌സിയുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ലളിതമായി സംഘടിപ്പിക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും പങ്കെടുക്കുക എന്നാണ് വിവരം.

Angamaly MLA Roji M. John gets married; bride is young entrepreneur Lipsey

Share Email
Top