ആശാ സമരം അവസാനിപ്പിക്കുന്നു; നവംബര്‍ ഒന്നിന് പ്രതിജ്ഞാ റാലിയോടെ സമാപനം

ആശാ സമരം അവസാനിപ്പിക്കുന്നു; നവംബര്‍ ഒന്നിന് പ്രതിജ്ഞാ റാലിയോടെ സമാപനം

തിരുവനന്തപരും: സെക്രട്ടേറിയറ്റ് പടിക്കല്‍ മാസങ്ങളായി നടത്തിവന്ന ആശാ സമരം നാളെ അവസാനിപ്പിക്കുന്നു. സമരസമിതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 266 ദിവസമയാി സെക്രട്ടേറിയറ്റിനു മുന്നില്‍ കുടില്‍കെട്ടി സമരത്തിലായിരുന്നു ഇവര്‍ ഓണറേറിയം 21,000 രൂപയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ അനുകൂലമയാ നിലപാട് ഉണ്ടായില്ല. 7,000 രൂപയായിരുന്ന ഓണറേറിയം 8,000 രൂപയായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിക്കുന്നതോടെ തുടര്‍ന്ന് പ്രാദേശിക തലങ്ങളില്‍ വികേന്ദ്രീകരമായ സമര പരിപാടികളിലേക്ക് പോകും.2025 ഫെബ്രുവരി 10 ന് സമരം ഒരു വര്‍ഷം തികയുന്ന ദിവസം മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. നവംബര്‍ ഒന്നിന് രാവിലെ 11.30 ന് ആശമാരുടെ സമര പ്രതിജ്ഞാ റാലി നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

Asha ends strike; to conclude with pledge rally on November 1

Share Email
LATEST
Top