നേപ്പാള്‍ കലാപകാലത്ത് ജയില്‍ ചാടിയ 540 ഇന്ത്യക്കാര്‍ ഒളിവിലെന്ന് അധികൃതര്‍

നേപ്പാള്‍ കലാപകാലത്ത് ജയില്‍ ചാടിയ 540 ഇന്ത്യക്കാര്‍ ഒളിവിലെന്ന് അധികൃതര്‍

കാഠ്മണ്ഡു: നേപ്പാളില്‍ സര്‍ക്കാരിനെതിരേയുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് കാഠ്മണ്ഡുവിലുള്‍പ്പെടെയുള്ള ജയിലുകളില്‍ നിന്നും രക്ഷപെട്ട ആയിരക്കണക്കിന് തടവുകാര്‍ ഇപ്പോഴും ഒളിവിലെന്ന് ജയില്‍ അധികൃതര്‍. ഇത്തരത്തില്‍ രക്ഷപെട്ടവരില്‍ 540 ഇന്ത്യന്‍ തടുകാരുമുണ്ടെന്ന് ജയില്‍ മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു.

രാജ്യത്തെ വിവിധ ജയിലുകളില്‍ നിന്നായി 13,000 തടവുപുള്ളികളാണ് ജയില്‍ ചാടിയത്. ഇതില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 10 തടവുകാര്‍ കൊല്ലപ്പെട്ടു. 7,735 പേരെ തിരികെ ജയിലിലെത്തിക്കാന്‍ കഴിഞ്ഞു. 5,000ല്‍ അധികം നേപ്പാളി പൗരന്മാരും 540 ഇന്ത്യക്കാരും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 108 പേരും നിലവില്‍ ഒളിവിലാണ്.

രക്ഷപ്പെട്ട തടവുകാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു.ഒളിവിലുള്ളവര്‍ തിരികെ ജയിലില്‍ ഹാജരാകണമെന്നുംഇത്തരത്തില്‍ മടങ്ങിയെത്തുന്നവരുടെ നിയമനടപടികള്‍ ഒഴിവാക്കിയേക്കുമെന്നാണ സൂചന.

Authorities say 540 Indians who escaped from jail during Nepal riots are absconding
Share Email
LATEST
More Articles
Top