ആക്‌സിയം സ്‌പേസ് തലപ്പത്തു നിന്നും ഇന്ത്യന്‍ വംശജന്‍ തേജ്‌പോള്‍ ഭാട്ടിയയെ നീക്കി; ഡോ. ജോനാഥന്‍ സെര്‍ട്ടന്‍ പുതിയ സിഇഒ

ആക്‌സിയം സ്‌പേസ് തലപ്പത്തു നിന്നും ഇന്ത്യന്‍ വംശജന്‍ തേജ്‌പോള്‍ ഭാട്ടിയയെ നീക്കി; ഡോ. ജോനാഥന്‍ സെര്‍ട്ടന്‍ പുതിയ സിഇഒ

ഹൂസ്റ്റണ്‍: ആക്‌സിയം സ്‌പേസ് സിഇഒ സ്ഥാനത്ത് നിന്ന് ഇന്ത്യന്‍ വംശജനായ തേജ്‌പോള്‍ ഭാട്ടിയയെ കമ്പനി മാറ്റി. പുതിയ സിഇഒ ആയി ഡോ. ജോനാഥന്‍ സെര്‍ട്ടനെ നിയമിച്ചു. ആക്‌സിയം സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനിടെയാണ് ഉന്നത നേതൃത്വത്തില്‍ മാറ്റമുണ്ടായത്. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവായും പ്രസിഡന്റായും ജോനാഥന്‍ സെര്‍ട്ടനെ നിയമിച്ചു. നിര്‍ണായക ബഹിരാകാശ അടിസ്ഥാന സൗകര്യ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നേതൃമാറ്റം എന്നായിരുന്നു ഇതിനെക്കുറിച്ചുളള കമ്പനിയുടെ വ്യാഖ്യാനം.

അഞ്ചുമാസം മുമ്പ് കഴിഞ്ഞ ഏപ്രില്‍ 25നാണ് തേജ്‌പോള്‍ ഭാട്ടിയ സിഇഒ ആയി ചുമതലയേറ്റത്. പുതിയ സിഇഒയെ സ്വാഗതം ചെയ്യുന്നതായി ആക്‌സിയം സ്‌പേസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. കാം ഗഫാരിയന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വ മികവും പ്രതിബദ്ധതയും പര്യവേക്ഷണത്തിന് ശക്തി പകരുമെന്നും ഗഫാരിയന്‍ പറഞ്ഞു.

ഭൗതികശാസ്ത്രജ്ഞനായ ജോനാഥനെ സെര്‍ട്ടന്‍ ആക്‌സിയം സ്‌പേസില്‍ ചേരുന്നതിന് മുന്‍പ് നാസയുടെ മാര്‍ഷല്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററില്‍ ഇന്നൊവേറ്റീവ് ടീമുകളെ നയിച്ചിട്ടുണ്ട്. ഭൗതികശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്.
‘മനുഷ്യ ബഹിരാകാശ സാങ്കേതികവിദ്യകളിലെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് ആക്‌സിയം സ്‌പേസ് തുടക്കമിടുന്നുവെന്നു സെര്‍ട്ടന്‍ പറഞ്ഞു. ‘

Axiom Space removes Indian-origin Tejpaul Bhatia from its board; Dr. Jonathan Serton is the new CEO

Share Email
Top