മോശം കാലാവസ്ഥ: ധനകാര്യമന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരിച്ചിറക്കി

മോശം കാലാവസ്ഥ: ധനകാര്യമന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ബാഗ്ഡോഗ്ര: ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനും സംഘവും സഞ്ചരിച്ച വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരിരമായി തിരിച്ചിറക്കി. അതിശക്തമായ മഴയും അന്തരീക്ഷമര്‍ദ്ദത്തിലുണ്ടായ വലിയ വ്യത്യാസത്തെയും തുടര്‍ന്നാണ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിഗ് നടത്തിയത്. ബംഗാളിലെ സുലുഗിരി ബാഗ്‌ഡ്രോ വിമാനത്താവള്ത്തിലാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.

ഭൂട്ടാനിലേക്കുള്ള ഔൗദ്യോഗിക യാത്രയ്ക്കിടെയാണ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. മന്ത്രി സുരക്ഷിതയാണെന്നും കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഇന്ന് യാത്ര തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക യാത്രാപരിപാടി പ്രകാരം മന്ത്രി ഇന്നലെ തന്നെ ഭൂട്ടാനില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം രാത്രി സിലിഗുരിയില്‍ തുടരുകയാണ്.

വിമാനം ടേക്ക് ഓഫ് ചെയ്ത് അല്പസമയത്തിനകം മോശം കാലാവസ്ഥയും കാഴ്ചക്കുറവും കാരണം കനത്ത കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ പൈലറ്റ് വിമാനം ബാഗ്ഡോഗ്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ പങ്കാളിത്ത പരിപാടികളുടെ പുരോഗതി വിലയിരുത്താനുമാണ് മന്ത്രിയുടെ സന്ദര്‍ശനം.

വടക്കന്‍ ബംഗാളിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ മഴയും താഴ്ന്ന മര്‍ദ്ദവും കാരണം വിമാന സര്‍വീസുകള്‍ക്ക് തടസമുണ്ടായി. ഭൂട്ടാനിലേക്കും വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള പല വിമാന സര്‍വീസുകളും തടസപ്പെട്ടു.

Bad weather: Plane carrying Finance Minister and team makes emergency landing

Share Email
Top