വിസാ നടപടികൾ കടുപ്പിച്ച് ബ്രിട്ടണും: സ്കിൽഡ് വിസയ്ക് സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പാസാവണം

വിസാ നടപടികൾ കടുപ്പിച്ച് ബ്രിട്ടണും: സ്കിൽഡ് വിസയ്ക് സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ്  പാസാവണം

ലണ്ടൻ: ബ്രിട്ടനിലും വിസാ നിയമങ്ങൾ കടുപ്പിക്കുന്നു. യു കെ സ്‌കിൽഡ് വിസ ലഭിക്കണമെങ്കിൽ പുതിയ ഇംഗ്ലീഷ് ടെസ്റ്റും കൂടി പാസ്സാകണമെന്ന നിബന്ധനയാണ് നടപ്പാക്കുന്നത്. ‘സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ‘ എന്നാണ് പുതിയ പരീക്ഷയുടെ പേര്. 20 26 ജനുവരി എട്ടുമുതൽ ഈ പരീക്ഷ കൂടി പാസായാൽ മാത്രമേ വിസ അനുവദിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി.

കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം. അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷയിലെ വായന,എഴുത്ത്,സംസാരം എന്നിവയുടെ നിലവാരം എ ലെവൽ ഉള്ളതാകണം എന്നാണ് പുതിയ നിയമം. ഈ പരീക്ഷയുടെ മാർക്കും കൂടി പരിഗണിച്ച് മാത്രമേ വിസ അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കൂ.ബ്രിട്ടണിലേക്ക് വരാൻ ആഗ്രഹിക്കുണ്ടെങ്കിൽ ഭാഷ പഠിക്കണം. എന്നാൽ മാത്രമേ നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ ജോലി നേടാൻ സാധിക്കുള്ളു എന്ന് യു കെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു

.Britain tightens visa procedures: Must pass ‘Secure English Language Test’ for skilled visa.

Share Email
Top