ലണ്ടൻ: മനുഷ്യ മനസ്സാക്ഷിയെ വിറങ്ങൽപ്പിക്കുന്ന രീതിയിൽ വംശീയ വിദ്വേഷത്തിന്റെ പേരിൽ 20 കാരിയായ ഇന്ത്യൻ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ബ്രിട്ടീഷ് പൗരൻ അറസ്റ്റിൽ. പഞ്ചാബിൽ നിന്നുള്ള സിക്ക് വംശജയായ പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം ക്രൂരമായി ബലാൽസംഗം ചെയ്തു അവശനിലയിൽ കണ്ടെത്തിയത്.. പെൺകുട്ടിയെ ദ്രോഹിച്ച ശേഷം കടന്നുകളയുന്ന അക്രമിയുടെ ചിത്രം പോലീസ് പുറത്തു വിട്ടിരുന്നു.
വടക്കൻ ഇംഗ്ലണ്ടിന്റെ വെസ്റ്റ്മി ഡ്സ്ലാൻഡ്‌സിലെ വാൽ സാലിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഈ മാസം 25നായിരുന്നു ദാരുണ സംഭവം ഉണ്ടായത്. ബ്രിട്ടനിൽ പഠനത്തിനായി എത്തിയ പെൺകുട്ടിയെ അവൾ താമസിക്കുന്ന വീടിന്റെ വാതിൽ തല്ലിത്തകർത്ത് അകത്തുകയറിയാണ് പീഡനം നടത്തിയത്.
നിലവിൽ ഈ പെൺകുട്ടി യുകെയിലെ സിക്ക് ഫെഡറേഷൻ സഹായത്താൽ ഹോട്ടലിൽ താമസിക്കുകയാണ് ആഴ്ചകൾക്കു മുമ്പ് മറ്റൊരു വനിതയ്ക്കും ഇത്തരത്തിൽ പീഡനം ഏൽക്കേണ്ടി വന്നിരുന്നു . നിങ്ങൾ നിങ്ങളുടെ രാജ്യത്തേക്ക് തിരികെ പോകും എന്നു പറഞ്ഞു രണ്ട് പേർ ചേർന്നാണ് അന്ന് യുവതിക്കുനേരെ ആക്രമണം അഴിച്ചുവിട്ടത് ഇതിന്റെ പോലെ തന്നെ കഴിഞ്ഞ ദിവസവും ആക്രമണം ഉണ്ടാവുകയായിരുന്നു.
British man arrested for brutally raping Indian girl in London in racially motivated attack













