ഒട്ടാവ: അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി.) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ പ്രവേശിച്ചാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് കാനഡ വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നതിനാൽ, അന്താരാഷ്ട്ര നിയമം അനുസരിക്കാൻ കാനഡ ബാധ്യസ്ഥരാണ്. നെതന്യാഹു കാനഡയിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും ഐ.സി.സി.യുടെ നിർദ്ദേശം പാലിക്കുമെന്നും കാർണി അറിയിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾക്കും ഉടമ്പടികൾക്കും വേണ്ടി കാനഡ നിലകൊള്ളുമെന്നും ഈ വിഷയത്തിൽ നിയമപരമായ ബാധ്യതകൾ പാലിക്കുമെന്നും പ്രധാനമന്ത്രി കാർണി ഊന്നിപ്പറഞ്ഞു.
ഐ.സി.സി. വാറന്റ് സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ സമാനമായ നിലപാട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ ഐ.സി.സി. പുറപ്പെടുവിച്ച വാറന്റ്, അദ്ദേഹത്തിൻ്റെ രാജ്യാന്തര യാത്രകൾക്ക് വലിയ വെല്ലുവിളിയാകുകയാണ്.