ഒരേസമയം 1000 മിസൈലുകളെ തകർക്കും! ട്രംപിന്‍റെ ‘ഗോൾഡൻ ഡോം’ സ്വപ്നപദ്ധതിക്കും ഒരു മുഴം മുന്നേ ചൈന, ആഗോള മിസൈൽ ഷീൽഡ് റെഡിയെന്ന് റിപ്പോർട്ട്

ഒരേസമയം 1000 മിസൈലുകളെ തകർക്കും! ട്രംപിന്‍റെ ‘ഗോൾഡൻ ഡോം’ സ്വപ്നപദ്ധതിക്കും ഒരു മുഴം മുന്നേ ചൈന, ആഗോള മിസൈൽ ഷീൽഡ് റെഡിയെന്ന് റിപ്പോർട്ട്

ബീജിങ്: ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചൈന ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. ‘ഡിസ്ട്രിബ്യൂട്ടഡ് എർലി വാണിങ് ഡിറ്റക്ഷൻ ബിഗ് ഡാറ്റ പ്ലാറ്റ്‌ഫോം’ (DEWDBDP) എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സംവിധാനം, മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ഗോൾഡൻ ഡോം’ സ്വപ്നപദ്ധതിയെ പിന്നിലാക്കുന്നതാണ്. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, ഈ പ്രതിരോധ ശൃംഖലയുടെ പ്രോട്ടോടൈപ്പ് വിന്യാസം പ്രാരംഭ ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഭൂമി മുഴുവൻ പരന്നുകിടക്കുന്ന ആദ്യത്തെ മിസൈൽ പ്രതിരോധ സംവിധാനമായ ഇത് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)യുടെ നേതൃത്വത്തിലാണ് രൂപം കൊണ്ടത്.

ഈ സംവിധാനത്തിന്റെ പ്രധാന ശക്തി, ലോകത്തെവിടെനിന്നും ചൈനയ്ക്കെതിരെ തൊടുത്തുവിടുന്ന ആയിരം മിസൈലുകൾ വരെ ഒരേസമയം നിരീക്ഷിക്കാനും തകർക്കാനുമുള്ള കഴിവാണ്. കര, കടൽ, വായു, ബഹിരാകാശം എന്നിവിടങ്ങളിൽനിന്നുള്ള എല്ലാ ഭീഷണികളെയും കണ്ടെത്തി വിശകലനം ചെയ്യാൻ ഇതിന് സാധിക്കും. ബിഗ് ഡാറ്റ സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ള ഈ പ്ലാറ്റ്‌ഫോം, എർലി വാണിങ് സിഗ്നലുകൾ വിതരണം ചെയ്ത് തത്സമയം പ്രതിരോധം ഏകോപിപ്പിക്കുന്നു. ചൈനയ്ക്ക് നേരെയുള്ള സാധ്യതയുള്ള ആക്രമണങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിലൂടെ, ദേശീയ സുരക്ഷയെ ശക്തിപ്പെടുത്തുന്നതാണ് ഈ നീക്കം.

ഈ വികസനം ആഗോള ശക്തിസമവാക്യങ്ങളെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തലുകൾ. ട്രംപിന്റെ സ്വപ്ന പദ്ധതിയാ ‘ഗോൾഡൻ ഡോം’ മിനും ഒരു മുഴം മുന്നേ ചൈന ഇത് സാധ്യമാക്കുന്നത് അമേരിക്കക് തിരിച്ചടിയാണ്. അന്താരാഷ്ട്ര സമാധാനത്തിന് വെല്ലുവിളിയാകുമോ എന്ന ആശങ്കകളും ഉയരുന്നുണ്ട്. പിഎൽഎയുടെ നിരന്തര പരീക്ഷണങ്ങൾക്കൊടുവിലാണ് ഈ നാഴികക്കല്ല്, ഭാവിയിൽ ഇതിന്റെ പൂർണ്ണ വിന്യാസം ലോക രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Share Email
More Articles
Top