ന്യൂഡല്‍ഹി: വിവാദമായ കോള്‍ഡ്രിഫ് കഫ്‌സിറപ്പ കഴിച്ച് മധ്യപ്രദേശില്‍ മരണപ്പെട്ട കുട്ടികളുടെ എണ്ണം 20 ആയി. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചു കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ മരിച്ച 20 കുട്ടികളില്‍ 17 പേരും ചിന്ത്വാര ജില്ലയില്‍ നിന്നുള്ളവരാണ്.
ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും, സഹായധനം പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മരുന്നു കമ്പനിയുടെ മോശം പ്രവണത മൂലം കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
ഭരണകൂടത്തിന്റെയും, മരുന്ന് നിര്‍മ്മാതാക്കളുടെയും വീഴ്ച ഒളിപ്പിക്കാനാണ് തിടുക്കത്തിലുള്ള നടപടി എന്നാണ് ഐഎംഎ ആരോപിച്ചു. മരുന്നില്‍ പ്രശ്‌നമുണ്ടോയെന്ന് ഡോക്ടര്‍ എങ്ങനെ അറിയുമെന്നും വിലകുറഞ്ഞ വ്യാവസായിക ആവശ്യത്തിനുള്ള ഡിഇജി അടങ്ങിയ കഫ്‌സിറപ്പുകള്‍ നേരത്തെയും മരണത്തിന് കാരണമായിട്ടുണ്ട്, പൊതുജനങ്ങളില്‍ ആത്മവിശ്വാസം നല്‍കുന്നതിന് പകരം പ്രശ്‌നങ്ങളുണ്ടാക്കുന്നു,
ഭരണകൂടം അനുമതി നല്‍കിയ മരുന്ന് കുറിച്ച് നല്‍കിയ ഡോക്ടര്‍ എന്ത് പിഴച്ചുവെന്നും ഐഎംഎ പ്രസ്താവനയില്‍ ചോദിച്ചു.
Coldrif cough syrup: Death toll in children in Madhya Pradesh rises to 20