ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും നേരിയ ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രായം പരിഗണിച്ച് വിദഗ്ദ്ധ പരിശോധനകൾക്കായി അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നും ആശങ്കപ്പെടാനില്ലെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്ന ഖാർഗെ ഉടൻ ആശുപത്രി വിടുമെന്നാണ് കോൺഗ്രസ് നേതൃത്വവും നൽകുന്ന സൂചന.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം
October 1, 2025 9:49 am
