കോഴിക്കോട്: പേരാമ്പ്രയില്‍ യുഡിഎഫ് -എല്‍ഡിഎഫ് സംഘര്‍ഷത്തിനിടെ സ്‌ഫോടക വസ്തു എറിഞ്ഞത് പോലീസ് നിന്ന ഭാഗത്തു നിന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇത് സംബന്ധിച്ചുള്ള വീഡിയോ ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു. പേരാമ്പ്ര സംഘര്‍ഷത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടത് കോണ്‍ഗ്രസ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ്. പോലീസ് നിന്ന ഭാഗത്തു നിന്നാണ് സ്ഫോടക വസ്തുക്കള്‍ വന്നതെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആറു ദൃശ്യങ്ങളാണ് കോഴിക്കോട് ഡിസിസി പുറത്തു വിട്ടത്.
പൊലീസ് നില്‍ക്കുന്ന ഭാഗത്തു നിന്നും ഒരു വസ്തു മുകളിലൂടെ വരുന്നതും, തൊട്ടപ്പുറത്തു ചെന്ന് പൊട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎം പ്രവര്‍ത്തകരും പൊലീസും നിന്ന ഭാഗത്തു നിന്നാണ് സ്ഫോടക വസ്തു വന്നതെന്ന് ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. തൊട്ടുമുമ്പ് ഗ്രനേഡ് എറിയുന്നു. അതിന്റെ പുക അന്തരീക്ഷത്തില്‍ നിറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആകെ ബുദ്ധിമുട്ടുന്നു. അപ്പോഴാണ് സ്ഫോടക വസ്തു വരുന്നതും നിലത്തു വീണു പൊട്ടുന്നതും. പ്രവീണ്‍ കുമാര്‍ പറഞ്ഞു.
്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുറേ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് കണ്ടു വരുന്നത്. പൊലീസ് എന്തിനാണ് സിപിഎമ്മിന്റെ വക്താക്കള്‍ ആകുന്നതെന്നും പ്രവീണ്‍ കുമാര്‍ ചോദിച്ചു. പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചു യുഡിഎഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Congress releases video footage claiming explosives were thrown from the police station during the Perambra clashes