പിഎം ശ്രീയില്‍ ഇടതു മുന്നണിയില്‍ വിവാദം തുടരുന്നു: മന്ത്രി അനില്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിച്ചെന്നു തുറന്നടിച്ച് മന്ത്രി ശിവന്‍കുട്ടി

പിഎം ശ്രീയില്‍ ഇടതു മുന്നണിയില്‍ വിവാദം തുടരുന്നു: മന്ത്രി അനില്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിച്ചെന്നു തുറന്നടിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തില്‍ സിപിഐക്കെതിരേ തുറന്നടിച്ച മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രി ജിആര്‍ അനിലിനും പ്രകാശ് ബാബുവിനുമെതിരെയാണ് ശിവന്‍കുട്ടി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

മന്ത്രി ജി.ആര്‍ അനില്‍ സിപിഐ ഓഫീസിനു മുന്നില്‍ വെച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അനിലിനെ ഫോണില്‍ വിളിച്ച ശേഷമാണ് ഓഫീസില്‍ പോയതെന്നും ശിവന്‍ കുട്ടി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സമവായത്തിന് ശേഷമാണ് അതൃപ്തി വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടത് പിഎം ശ്രീ ഒപ്പിടാനുണ്ടായ സാഹചര്യം വിശദീകരിക്കാനാണ്. എന്നാല്‍ കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി അനില്‍ തന്നെ അവഹേളിക്കുന്ന രീതിയിലാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഒരാള്‍ ഓഫീസില്‍ വന്നാല്‍ സംസാരിക്കണമല്ലോ എന്നാണ് പറഞ്ഞത്. അത് മര്യാദ ഇല്ലാത്ത സംസ്‌കാരമാണ്.

പ്രകാശ് ബാബു, എംഎ ബേബിയെ അവഹേളിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ബേബി നിസഹായന്‍ എന്ന് പറഞ്ഞത്. ബേബിയോട് സഹതാപം എന്ന് പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്. തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞത്. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകള്‍ അതിരുകടന്ന് പ്രതിഷേധിച്ചു. എന്റെ കോലം എന്തിനു കത്തിച്ചു.

എന്റെ വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തി. ഞാന്‍ ബിനോയ് വിശ്വത്തെ വിളിച്ചു പരാതിപ്പെട്ടു. രണ്ടു സംഘടനകളും ചെയ്തത് ശരിയായില്ലെന്ന് ബിനോയ് പറഞ്ഞു. ഇവര്‍ക്കൊന്നും തന്റെ ചരിത്രം അറിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

Controversy continues in the Left Front over PM Shri: Minister Sivankutty openly accuses Minister Anil of speaking to the media in an insulting manner.

Share Email
LATEST
More Articles
Top