പി എം ശ്രീയിൽ കേരളവും, മുന്നണിയിൽ എതിർപ്പ്; മുന്നണി നയങ്ങളിൽ നിന്നുള്ള വ്യതിചലനം അംഗീകരിക്കാൻ കഴിയില്ലെന്ന് എഐവൈഎഫ്

പി എം ശ്രീയിൽ കേരളവും, മുന്നണിയിൽ എതിർപ്പ്; മുന്നണി നയങ്ങളിൽ നിന്നുള്ള വ്യതിചലനം അംഗീകരിക്കാൻ കഴിയില്ലെന്ന് എഐവൈഎഫ്

തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പു വെച്ചതിൽ എൽഡിഎഫ് മുന്നണിയിൽ വിമർശനം. ശക്തമായ ഭാഷയിൽ പ്രതികരിച്ച് സിപിഐ യുവജന സംഘടന രംഗത്തെത്തി. നീക്കം ആശങ്കയുളവാക്കുന്നതാണെന്നും ഇടത് മുന്നണിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ലെന്നും എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് തുറന്നടിച്ചു.

പി എം ശ്രീ നടപ്പായാൽ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ ഉടലെടുക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് കേരള ജനതയോട് പി എം ശ്രീ വിരുദ്ധ നിലപാട് ഇടത് പക്ഷ ജനാധിപത്യ മുന്നണി പറഞ്ഞത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും അത് വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും, പാഠഭാഗങ്ങൾ നിർണയിക്കാനുമുള്ള അധികാരവും ആർ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഗവണ്മെന്റിൽ നിക്ഷിപ്തമാക്കുകയും ചെയ്യുന്ന പി എം ശ്രീ പദ്ധതിക്കെതിരായ നിലപാട് മയപെടുത്താൻ അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭങ്ങൾക്ക് എ ഐ വൈ എഫ് ന്നേതൃത്വം നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ അറിയിച്ചു.

Share Email
Top