പിഎം ശ്രീയിൽ സിപിഐയുടെ സമ്മർദത്തിന് വഴങ്ങി സിപിഎം

പിഎം ശ്രീയിൽ സിപിഐയുടെ സമ്മർദത്തിന് വഴങ്ങി സിപിഎം

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയിൽ സിപിഐയുടെ സമ്മർദത്തിന് വഴങ്ങി സിപിഎം. പദ്ധതിയിൽ നിന്ന് പിൻമാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തിൽ ആലോചന. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ സിപിഎം മുന്നോട്ടു വെയ്ക്കുമെന്നാണ് അറിയുന്നത്.

വിഷയം ചർച്ച ചെയ്യാനായി എൽഡിഎഫ് യോഗം വിളിക്കും. കരാറിൻ്റെ ധാരണാപത്രം റദ്ദാക്കാൻ കത്ത് നൽകും. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിൻ്റെ പുനരാലോചനയെന്നതാണ് സൂചന.

CPM bows to CPI pressure on PM Sri

Share Email
Top