മോൻത ചുഴലിക്കാറ്റിൽ ഒരു മരണം: ആയിരങ്ങളെ ഒഴിപ്പിച്ചു

മോൻത ചുഴലിക്കാറ്റിൽ ഒരു മരണം: ആയിരങ്ങളെ ഒഴിപ്പിച്ചു

കാക്കിനട: മോൻത ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് വീശി അടിച്ചു. ഇന്ത്യൻ പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രിയാണ് മോൻത ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്ത് ആഞ്ഞടിച്ചത്.മാമദികുരു മണ്ഡലത്തിലെ മകനപാളയം ഗ്രാമത്തിൽ മരം വീണ് ഒരു സ്ത്രീ മരിച്ചു.

ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലുള്ള കക്കിനാടയ്ക്ക് സമീപമാണ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ചുഴലിക്കാറ്റ് കര തൊട്ടത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി തകരാറിലാകുകയും ചെയ്തു.തിരമാലകൾ 10 അടി ഉയരത്തിൽ ആഞ്ഞടിച്ചു.

ആന്ധ്രയിലെ കാക്കിനിടയ്ക്ക് സമീപം ഉപ്പഡ എന്ന സ്ഥലത്ത് കടൽ തിരമാല ആഞ്ഞടിച്ചു . വീടുകളിൽ വെള്ളം കയറി. തീരദേശ റോഡ് തകർന്നു. കക്കിനാട – ഉപ്പഡ ബീച്ച് റോഡ് അടച്ചു. ചുഴലിക്കാറ്റ് കരയിലേക്ക് എത്തിയതോടെ ആന്ധ്രാപ്രദേശിൽ, 10,000 ൽ അധികം ആളുകളെ, സുരക്ഷ സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.

Cyclone Montha claims one life, thousands evacuated

Share Email
Top