റിയോ ഡി ജനീറോ: ബ്രസീലില്‍ ലഹരി മാഫിയാ സംഘത്തിനു നേരെ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 132 പേര്‍ കൊല്ലപ്പെട്ടു. റിയോഡി ജനീറോയില്‍ പോലീസും സൈന്യവും സംയുക്തമായാ്ണ് റെയ്ഡ് നടത്തിയത്.
ചൊവ്വാഴ്ച നടന്ന പോലീസ് റെയ്ഡില്‍ 132 പേര്‍ കൊല്ലപ്പെട്ടതായി പബ്ലിക് ഡിഫന്‍ഡര്‍ ഓഫീസ് കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ട്.
പോലീസും സൈനികരും ഉള്‍പ്പെടെ 2,500 ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഹെലികോപ്റ്ററിലാണ് സൈന്യം വിവിധയിടങ്ങളില്‍ വന്നിറങ്ങിയത്.
അലെമാവോ, പെന്‍ഹ എന്നിവിടങ്ങളിലെ ചേരികളില്‍ നടന്ന റെയ്ഡില്‍ ആണ് വന്‍ തോതില്‍ ജീവനുകള്‍ നഷ്ടമായത്.
അലെമാവോ, പെന്‍ഹ എന്നിവിടങ്ങളിലെ ചേരിപ്രദേശങ്ങളിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച പുലര്‍ച്ചെ നഗരത്തിലെത്തിച്ചതോടെയാണ് മരണപ്പെട്ടവരുടെ എണ്ണം നൂറിനു മുകളിലെത്തിത് പുറത്തറിയുന്നത്. ലഹരിമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന കൊമാന്‍ഡോ വെര്‍മെലോ സംഘത്തെ ലക്ഷ്യം വച്ചുള്ള നീക്കമായിരുന്നു നടന്നത്. റിയോയിലെ പെന്‍ഹയിലുള്‍പ്പെടെ നിരത്തുകളില്‍ മൃതശരീരം നിരത്തിക്കിടത്തി.
കൊല്ലപ്പെട്ടവരെ ‘ക്രിമിനലുകള്‍’ എന്ന് വിശേഷിപ്പിച്ച ഗവര്‍ണറുടെ പ്രസ്താവന വിവാദമായി തുടരുകയാണ്. ഇത് സാധാരണ കുറ്റകൃത്യമല്ല, മറിച്ച് നാര്‍ക്കോ ഭീകരവാദമാണെന്ന് ഗവര്‍ണര്‍ കാസ്‌ട്രോ പറഞ്ഞു.
Death toll in joint operation against drug gang in Brazil rises to 132













