ശ്വാസംമുട്ടി ഡൽഹി: ദീപാവലിക്ക് പിന്നാലെ വായു ഗുണനിലവാരം ‘റെഡ് സോണിൽ’, 38-ൽ 34 സ്റ്റേഷനുകളിലും ‘മോശം’ അവസ്ഥ

ശ്വാസംമുട്ടി ഡൽഹി: ദീപാവലിക്ക് പിന്നാലെ വായു ഗുണനിലവാരം ‘റെഡ് സോണിൽ’, 38-ൽ 34 സ്റ്റേഷനുകളിലും ‘മോശം’ അവസ്ഥ

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ രാജ്യതലസ്ഥാനമായ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതരമായി. ഡൽഹിയിലെ 38 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 34 എണ്ണത്തിലും വായു ഗുണനിലവാര സൂചിക ‘റെഡ് സോൺ’ അഥവാ ‘അതീവ മോശം’ വിഭാഗത്തിൽ ആണ്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി വൈകി വരെ നടന്ന പടക്കം പൊട്ടിക്കലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിൻ്റെ പുകയും കൂടിയതോടെയാണ് അന്തരീക്ഷം വിഷമയമായത്.

ആനന്ദ് വിഹാർ, വസീർപൂർ, മുണ്ട്ക, ജഹാംഗീർപുരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം AQI 400 കടന്ന് ‘ഗുരുതരമായ’ അവസ്ഥയിലാണ് രേഖപ്പെടുത്തിയത്.

‘വളരെ മോശം’ വിഭാഗത്തിലെ വായു ഗുണനിലവാരം, അന്തരീക്ഷത്തിലെ വിഷാംശം വർധിച്ചതിനെ സൂചിപ്പിക്കുന്നു. ഇത് ശ്വാസംമുട്ട്, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയുള്ളവർക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

വായു മലിനീകരണം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഡൽഹിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിൻ്റെ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഡൽഹിയെ പുകമഞ്ഞും വിഷവായുവും പൂർണമായി മൂടിയ അവസ്ഥയിലാണ് ഇപ്പോൾ.

Share Email
LATEST
Top