ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം ഭീതിജനകമായ സ്ഥിതിയില്‍. ഗുണനിലവാര ഇന്‍ഡെക്‌സില്‍ ഏറ്റവും മോശമായ റേറ്റുകളായ 300 പോയിന്റിലാണ് ഇപ്പോള്‍ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം. ഗുണനിലവാരം വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നതിനു പിന്നാലെ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ കര്‍ശനമായ നടപടികളിലേക്ക കടന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായ കരിമരുന്നു പ്രയോഗവും വായു മലിനീകരണം കുത്തനെ ഉയരാന്‍ കാരണമാക്കി.
ഇന്നു രാവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ രാവിലെ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് വളരെ മോശം’ പട്ടികയായ 335 ല്‍ എത്തി, സമീപ മേഖലകളിലെ മിക്ക നിരീക്ഷണ കേന്ദ്രങ്ങളും 300 ന് മുകളിലാണ് തോത് കാണിക്കുന്നത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളില്‍ 24 എണ്ണത്തിലും ‘വളരെ മോശം’ വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തി. ഇന്ന് രാവിലെയോടെ, ആനന്ദ് വിഹാര്‍ മേഖലയില്‍ ഏറ്റവും ഗുരുതരമായ വായു മലിനീകരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ 417 പോയിന്റാണ് കാണിക്കുന്നത്.
ന്യൂഡല്‍ഹി മേഖലയില്‍ 367 ഉം, ഗാസിയാബാദില്‍ 348 ഉം, നോയിഡയില്‍ 341 ഉം, നോയിഡ സെക്ടര്‍ ഒന്നില്‍ 344 ഉം ആണ് വായു മലിനീകരണ തോത് .ദീപാവലി ആഘോഷത്തിനു പിന്നാലെ മലിനീകരണതോത് ഇനിയും ഉയരാന്‍ സാധ്യതയെന്നാണ് ഇന്ത്യന്‍ കാവാവസ്ഥാ വകുപ്പ് നല്കുന്ന സൂചന
Delhi says Happy Diwali with toxic air, curbs imposed as areas slip into red zone