അഞ്ചുവര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് നേരിട്ട് വിമാനം പറന്നു

അഞ്ചുവര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് നേരിട്ട് വിമാനം പറന്നു

ന്യൂഡല്‍ഹി: 2020-ല്‍ കോവിഡ് കാലഘട്ടത്തില്‍ നിര്‍ത്തലാക്കിയ ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാന സര്‍വീസ് പുനസ്ഥാപിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗ്വാങ്ചൗ വിമാനത്താവളത്തിലേക്ക് അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.

ആദ്യ വിമാന സര്‍വീസായ കൊല്‍ക്കത്ത – ഗ്വാങ്ചൗ ഇന്‍ഡിഗോ വിമാനം ഞായറാഴ്ച രാത്രി 10.07ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യാത്ര തിരിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു’ചൈനീസ് എംബസി വക്താവ് യു ജിങ് എക്‌സില്‍ പോസ്റ്റ് ചെയ്തു.ഷാങ്ഹായ് – ഡല്‍ഹി റൂട്ടില്‍ നവംബര്‍ ഒന്‍പതു മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ ഉണ്ടാകും.

കൊവിഡ്-19 കാരണം നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിരുന്നു. അനുമതി ലഭിച്ചാല്‍ ഡല്‍ഹി-ഗുവാങ്ഷൂവു റൂട്ടില്‍ നേരിട്ടുള്ള വിമാനങ്ങള്‍ ആരംഭിക്കാനും ഇന്‍ഡിഗോ പദ്ധതിയിടുന്നുണ്ട്. ഡല്‍ഹിക്കും ഗുവാങ്ഷൂവിനും ഇടയില്‍ പ്രതിദിന നേരിട്ടുള്ള വിമാന സര്‍വീസ് നവംബര്‍ 10 മുതല്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

Direct flight from India to China after five years

Share Email
LATEST
More Articles
Top