പിഎം ശ്രീ ഇടതുമുന്നണിയില്‍ കലഹം: സിപിഎമ്മിന് വല്യേട്ടന്‍ മനോഭാവമെന്നു സിപിഐയില്‍ പൊതുവികാരം

പിഎം ശ്രീ ഇടതുമുന്നണിയില്‍ കലഹം: സിപിഎമ്മിന് വല്യേട്ടന്‍ മനോഭാവമെന്നു സിപിഐയില്‍ പൊതുവികാരം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ സിപിഐയുടെ എതിര്‍പ്പിന് യാതൊരു വിലയും കല്പിക്കാതെ സംസ്ഥാനം ഒപ്പുവെച്ച നടപടിക്കെതിരേ സിപിഐില്‍ ശക്തമായ വികാരം. തങ്ങളുടെ എതിര്‍പ്പ് അംഗീകരിക്കാതെ തള്ളി പി എം ശ്രീയില്‍ ചേര്‍ന്ന വിദ്യാഭ്യാസവകുപ്പിന്റെ നടപടിക്കെതിരെ ശക്തമായ തീരുമാനങ്ങളിലേക്ക് കടക്കാന്‍ സി പി ഐ തീരുമാനിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതടക്കമുള്ള ശക്തമായ തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്. വിഷയം എല്‍ ഡി എഫ് ചര്‍ച്ച ചെയ്യുമെന്ന സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ധാരണാ പത്രത്തില്‍ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സി പി ഐയ നിലപാട്.

മുന്നണി മര്യാദ ലംഘിച്ചത് ശക്തമായി ഉന്നയിക്കാനാണ് സിപിഐ തീരുമാനം. തങ്ങളുടെ എതിര്‍പ്പ് സി പി എം ദേശീയ നേതൃത്തെ എതിര്‍പ്പ് അറിയിക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്.

Dispute in PM Shri Left Front: General sentiment in CPI is that CPM has an elder attitude
Share Email
Top