തിരുവനന്തപുരം: ദീപാവലിയുമായി ബന്ധപ്പെട്ട് പടക്കങ്ങൾ അടക്കമുള്ള കരിമരുന്നുകളുടെ പ്രയോഗത്തിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
ഗ്രീൻ കാറ്റഗറിയിലുള്ള പടക്കങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. പടക്കങ്ങളുടെ ഉപയോഗം രാത്രി എട്ടു മുതൽ 10 വരെ (രണ്ട് മണിക്കൂർ) മാത്രമായി നിയന്ത്രിക്കണം.
ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
Diwali celebration: Home Department asks people to follow guidelines while using fireworks











