വാഷിങ്ടൻ : റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യയെ മറികടന്ന് തായ് വാൻ. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന പേരിൽ ഇന്ത്യയ്ക്കെതിരേ 50 ശതമാനം താരിഫ് കുത്തനെ ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതൊന്നും അറിയുന്നില്ലേ.
ഇന്ത്യ- യുഎസ് ബന്ധത്തിൽ കോട്ടം സംഭവിച്ചത് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിലായിരുന്നു. ഇന്ത്യ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി നൽകുന്ന തുക ഉപയോഗിച്ചാണ് റഷ്യ, യുക്രെയ്നിൽ യുദ്ധം നടത്തുന്നതെന്നായിരുന്നു ട്രംപിന്റെ ആരോപണം.
എന്നാൽ ഇന്ത്യയെക്കാൾ കൂടുതൽ എണ്ണ റഷ്യയിൽ നിന്നു വാങ്ങുന്ന പല രാജ്യങ്ങളുമുണ്ടെന്ന കണക്ക് പുറത്തു വരുമ്പോൾ ട്രംപിന് അക്കാര്യത്തിൽ മിണ്ടാട്ടമില്ല. ഏഷ്യൻ രാജ്യമായ തായ്‌വാനാണ് റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്. നാഫ്തയുടെ ഇറക്കുമതിയിലാണ് തായ്വാൻ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തിയത്. നാഫ്ത ഇറക്കുമതിയിൽ ആറുമാസത്തിനിടെ 1.3 ബില്യൻ യുഎസ് ഡോളറിൻ്റെ ഇടപാടുകളാണ് തായ് വാൻ റഷ്യയുമായി നടത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 44 ശതമാനമാണ് വർധനവാണ് ഈ കാലയളവിൽ ഉണ്ടായിട്ടുള്ളത്.
അമേരിക്കയുമായി സൗഹൃദബന്ധം പുലർത്തുന്ന രാജ്യം കൂടിയാണ് തായ് വാൻ. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ മാത്രം വൻ തോതിൽ അധിക താരിഫാണ് ഇന്ത്യയ്ക്ക് എതിരെ ട്രംപ് പിഴചുമത്തിയത്. എന്നാൽ സൗഹൃദ രാജ്യമായ തായ്‌വാനെതിരെയും ട്രംപ് അധിക താരിഫ് ചുമത്തുമോ എന്നാണ് അറിയേണ്ടത്.. പ്ലാസ്‌റ്റിക്, ഫൈബർ, സെമികണ്ടക്‌ടർ എന്നിവയുടെ ഉൽപാദനത്തിൽ നാഫ്ത പങ്കുവഹിക്കുന്നു.
Doesn’t Trump know this?Taiwan surpasses India in oil imports from Russia