നൊബേൽ സമ്മാനം മൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞർക്ക്

നൊബേൽ സമ്മാനം മൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞർക്ക്
Share Email


സ്റ്റോക്ക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള 2025-ലെ നൊബേൽ സമ്മാനം മൂന്ന് പ്രമുഖർക്ക് ലഭിച്ചു. ജോയൽ മോക്കിർ, ഫിലിപ്പ് അഗ്‌യോൺ, പീറ്റർ ഹോവിറ്റ് എന്നിവർക്ക് ആണ് പുരസ്‌കാരം ലഭിച്ചത്. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് സമ്മാനം പ്രഖ്യാപിച്ചത്. നവീകരണം അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ച് നടത്തിയ സുപ്രധാന ഗവേഷണങ്ങൾക്കാണ് പുരസ്കാരം.

ജോയൽ മോക്കിർ സാങ്കേതിക പുരോഗതിയിലൂടെയുള്ള സുസ്ഥിര വളർച്ചയുടെ മുൻധാരണകളെ തിരിച്ചറിഞ്ഞതിന് സമ്മാനത്തുകയുടെ ഒരു പകുതി ലഭിക്കും.

യു.എസ്.സിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് നെതർലൻഡ്‌സ് വംശജനായ ജോയൽ മോക്കിർ.

ഫിലിപ്പ് അഗ്‌യോൺ , പീറ്റർ ഹോവിറ്റ് Creative Destruction എന്ന സിദ്ധാന്തത്തിലൂടെ സുസ്ഥിര വളർച്ചയെക്കുറിച്ച് വിശദീകരിച്ചതിന് സമ്മാനത്തുകയുടെ മറു പകുതി ഇരുവരും പങ്കിടും.

പുതിയതും മികച്ചതുമായ ഒരു ഉൽപ്പന്നം വിപണിയിൽ എത്തുമ്പോൾ, പഴയ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നതിനെക്കുറിച്ച് 1992-ൽ ഇവർ ഒരു ഗണിതശാസ്ത്ര മാതൃക നിർമ്മിച്ചിരുന്നു.

ഫിലിപ്പ് അഗ്‌യോൺ പാരീസിലെ കൊളേജ് ഡി ഫ്രാൻസ്, INSEAD എന്നിവിടങ്ങളിലും യു.കെ.യിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും പ്രൊഫസറാണ്. പീറ്റർ ഹോവിറ്റ് യു.എസ്.സിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമാണ്

Share Email
LATEST
More Articles
Top