മിൻജർ ഷെങ്കോര (എത്യോപ്യ) : എത്യോപ്യയിൽ ദേവാലയ നിർമ്മാണത്തിനിടയിൽ ഉണ്ടായ അപകടത്തിൽ 36 പേർ കൊല്ലപ്പെട്ടു.
ദേവാലയ നിർമാണത്തിനായി സ്‌ഥാപിച്ച തട്ട് തകർന്നുവീണ അപകടത്തിലാണ് മരണം ഉണ്ടായത്. ഇരുന്നൂറിലേറെ പേർക്കു പരുക്കേറ്റു. അങ്കാര മേഖലയിലെ നോർത്ത് ഷേവയിലെ നിർമാണം നടക്കുന്ന അറേറ്റി സെന്റ് മേരീസ് പള്ളിയിൽ എത്തിയവരാണ് അപകടത്തിൽപെട്ടത്
ദേവാലയത്തിൻ്റെ താഴികക്കുടത്തിനു താഴെയുള്ള ഭാഗത്തെ തട്ടാണ് തകർന്നു വീണത്. ഇതിനടിയിൽ കുടുങ്ങിയാണ് നിരവധി പേർ കൊല്ലപ്പെട്ടത് പരിക്കേറ്റവരുടെ പലരുടെയും നില അതീവ ഗുരുതരമാണ്.
Ethiopia church collapse 36 death Confermed