കോട്ടയം: കുമ്മനത്ത് രണ്ടര മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശിയായ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ വാങ്ങാനെത്തിയ ഉത്തർപ്രദേശ് സ്വദേശിയും, ഇവർക്കിടയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചയാളും പോലീസിന്റെ പിടിയിലായിട്ടുണ്ട്. 50,000 രൂപയ്ക്കാണ് കുഞ്ഞിനെ വിൽക്കാൻ പിതാവ് തീരുമാനിച്ചത്.
കുഞ്ഞിന്റെ അമ്മ വിൽപ്പനയെ ശക്തമായി എതിർത്തതോടെയാണ് കുഞ്ഞിനെ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.













