മിഷിഗണിൽ ഭീകരാക്രമണ ശ്രമം എഫ്ബിഐ തടഞ്ഞു, നിരവധി പേർ അറസ്റ്റിൽ

മിഷിഗണിൽ  ഭീകരാക്രമണ ശ്രമം എഫ്ബിഐ തടഞ്ഞു, നിരവധി പേർ അറസ്റ്റിൽ

ഹാലോവീൻ വാരാന്ത്യത്തിൽ മിഷിഗണിൽ ആസൂത്രണം ചെയ്തിരുന്ന ഒരു ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തിയതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറിയിച്ചു. എഫ്ബിഐ നടത്തിയ ഏകോപിത ഓപ്പറേഷനിൽ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു.

പ്രതികളെ കുറിച്ചോ ഗൂഢാലോചനയുടെ സ്വഭാവത്തെക്കുറിച്ചോ ഇതുവരെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഫെഡറൽ, പ്രാദേശിക നിയമപാലകരുടെ വേഗത്തിലുള്ള നടപടിയെ പട്ടേൽ പ്രശംസിച്ചു, അവരുടെ ജാഗ്രത മൂലം വലിയ ഒരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്നും പറഞ്ഞു.

ഇന്നു രാവിലെ എഫ്ബിഐ ഒരു ഭീകരാക്രമണ ശ്രമം തടയുകയും മിഷിഗണിൽ ഹാലോവീൻ വാരാന്ത്യത്തിൽ അക്രമാസക്തമായ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തു വരും,” പട്ടേലിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

“24/7 രാജ്യത്തിന് കാവൽ നിൽക്കുകയും മാതൃരാജ്യത്തെ പ്രതിരോധിക്കാനുള്ള തങ്ങളുടെ ദൗത്യം കൃത്യമായി നിർവഹിക്കുകയും ചെയ്ത എഫ്ബിഐയുടെയും നിയമ നിർവ്വഹണ സേനയിലെ എല്ലാവർക്കും നന്ദി.” – കാഷ് പട്ടേൽ കുറിച്ചു.

മിഷിഗണിലെ എഫ്‌ബി‌ഐ അംഗങ്ങൾ ഇന്ന് രാവിലെ ഡിയർ‌ബോൺ, ഇങ്ക്‌സ്റ്റർ നഗരങ്ങളിൽ കർമനിരതരായിരുന്നു. പൊതു സുരക്ഷയ്ക്ക് നിലവിൽ ഒരു ഭീഷണിയുമില്ല. ഇന്ന് രാവിലെ ഡിയർ‌ബോൺ നഗരത്തിൽ എഫ്‌ബി‌ഐ ഓപ്പറേഷൻ നടത്തിയതായി ഡിയർ‌ബോൺ പോലീസ് ഡിപ്പാർട്ട്‌മെന്റിനെ അറിയിച്ചിട്ടുണ്ട്.

FBI thwarts potential terrorist attack in Michigan

Share Email
LATEST
More Articles
Top