ഹൂസ്റ്റൺ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ കാർലോ അക്യുട്ടിസന്റെ തിരുനാൾ ആചരിച്ചു. സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടന്നുവരുന്ന പ്രധാന തിരുനാളിന്റെ ഭാഗമായാണ് തിരുനാൾ നടത്തിയത്.

കുർബാനയ്ക്ക് മുൻപായി യുവജനങ്ങളും കുട്ടികളും വിശുദ്ധ കാർലോ അക്യുട്ടിസന്റെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി പ്രാർഥിച്ചു. തിരുനാളിന് അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. ഈ വർഷത്തെ തിരുനാൾ ഇടവകയിലെ എല്ലാ യുവജനങ്ങളും പ്രസുദേന്തിമാരായാണ് നടത്തപ്പെടുന്നത്.

തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. കുർബാനയ്ക്കു ശേഷം ഒൻപതു മണി വരെ ധ്യാനവും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, റോയ് തച്ചിൽ, ഷീബാ മുത്തോലത്ത്, മിഷനറീസ് ഓഫ് അപ്പോസ്‌തോലിക് ഗ്രേസ് യുകെ എന്നിവരാണ് ധ്യാനം നയിക്കുന്നത്. ഈ ദിവസങ്ങളിൽ കുമ്പസാരിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


ഒക്ടോബർ 18, 19 തീയതികളിലായി നടക്കുന്ന പ്രധാന തിരുനാളിന് കൈക്കാരന്മാരായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ റെജി ട.ഖ.ഇ, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഫാ. എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു.

Feast of Saint Carlo Acutis celebrated in Houston













