ഡല്‍ഹിയിലെ എംപിമാരുടെ ഫ്‌ളാറ്റിൽ വൻ തീപിടിത്തം; ബ്രഹ്മപുത്ര അപാർട്ട്മെൻ്റിലെ ആദ്യ നില കത്തി നശിച്ചു

ഡല്‍ഹിയിലെ എംപിമാരുടെ ഫ്‌ളാറ്റിൽ വൻ തീപിടിത്തം; ബ്രഹ്മപുത്ര അപാർട്ട്മെൻ്റിലെ ആദ്യ നില കത്തി നശിച്ചു
Share Email

ന്യൂഡൽഹി: രാജ്യസഭാ എംപിമാർ താമസിക്കുന്ന ഡൽഹിയിലെ ബ്രഹ്മപുത്ര അപാർട്ട്മെൻ്റിൽ വൻ തീപിടിത്തം. ഫ്‌ളാറ്റ് സമുച്ചയത്തിലെ ഒരു ബ്ലോക്കിൻ്റെ ആദ്യ നില പൂർണമായും കത്തി നശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉച്ചയ്ക്ക് 1.20 ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അഗ്നിശമന യൂണിറ്റുകൾ വൈകിയാണ് എത്തിയതെന്ന് തൃണമൂൽ എംപി സാകേത് ഗോഖ്‌ലെ ആരോപിച്ചു. രാജ്യസഭാ എംപിമാർക്ക് താമസിക്കാനായി അനുവദിച്ചിട്ടുള്ള ഫ്‌ളാറ്റുകളിലൊന്നിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും.

Share Email
Top