മുംബൈ: നവി മുംബൈയിലെ വാഷിയിലുണ്ടായ തീപിടുത്തത്തില്‍ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളും വര്‍ഷങ്ങളായി മുംബൈയില്‍ താമസക്കാരുമായ സുന്ദര്‍ ബാലകൃഷ്ണന്‍ (44), പൂജ രാജന്‍ (39), വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ (ആറ്) എന്നിവരാണ് മരിച്ചത്.
വാഷിയിലെ എംജി കോംപ്ലക്‌സിലെ 10-ാം നിലയിലാണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാകാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. എ സി യൂണിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത. വാഷിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്. പത്തുപേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.
പ്രാഥമിക വിവരം അനുസരിച്ച് മൂന്ന് ഫ്‌ളാറ്റുകളിലേക്ക് തീപടര്‍ന്നിരുന്നു. തീജ്വാലകള്‍ പടര്‍ന്നപ്പോള്‍ കുടുംബത്തിന് പുറത്തിറങ്ങാന്‍ സാധിച്ചില്ലെന്നും അവര്‍ കുടുങ്ങി കിടക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
Fire in Navi Mumbai: Three members of a family from Thiruvananthapuram killed