അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്യൻ യൂണിയനും ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കാൻ നീക്കം

അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്യൻ യൂണിയനും ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കാൻ നീക്കം

ലണ്ടൻ:  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌  ട്രംപിന്റെ തിരിച്ചടി തീരുവയ്ക്ക് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളും തീരുവ വർദ്ധനയിലേക്കെന്നു സൂചന. .സ്റ്റീലിനും ഇരുമ്പ് ഉത്പന്ന .ങ്ങൾക്കും യൂറോപ്പിലേക്കുള്ള ഇറക്കുമതിക്ക് ചുങ്കം ഏർപ്പെടുത്താനാണ് നീക്കം. യൂറോപ്യൻ കമ്മീഷൻ ഇതു സംബന്ധിച്ച് അടുത്ത ആഴ്ച തീരുമാനമെടുക്കും.

 ആഭ്യന്തര സ്റ്റീൽ ഉത്പാദകരെ സംരക്ഷിക്കുന്നിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് യൂറോപ്യൻ യൂണിയൻ ഇൻഡസ്ട്രി ചീഫ് സ്റ്റീഫൻ സെജോൺ പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് സ്റ്റീൽ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വൻതോതിൽ ഇറക്കുമതി  ചെയ്യുന്ന സാഹചര്യത്തിലാണ് ഇറക്കുമതി ചുങ്കം വർധിപ്പിക്കുന്നതിലേക്ക് യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങൾ ചർച്ച ആരംഭിച്ചത്.

 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിന്നുള്ള ഇറക്കുമതിക്ക് കടിഞ്ഞാണിടുകയാണ് ഇതിലൂടെ ലക്ഷ്യം. നിശ്ചിത ക്വാട്ടയിൽ കൂടുതൽ ഇറക്കുമതി ചെയ്താൽ ഉയർന്ന താരിഫ് നൽകേണ്ട സ്ഥിതിയുണ്ടാകും ഇത്തരത്തിൽ ഒരു ആശയമാണ് യൂറോപ്യൻ രാജ്യങ്ങളുടെ പരിഗണനയിൽ ഉള്ളത്.

Following the US, the European Union also moves to increase import tariffs

Share Email
LATEST
Top