കോഴിക്കോട്: പേരാമ്പ്രയില്‍ പോലീസ് രണ്ടു തവണ ഷാഫി പറമ്പില്‍ എംപിയുടെ തലയ്ക്ക് ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യം പുറത്ത്. സംഘര്‍ഷത്തിനിടെ ഒരു പോലീസുകാരന്‍ ഷാഫിയെ ലക്ഷ്യമാക്കി ആദ്യവട്ടം ലാത്തികൊണ്ട് തലയ്ക്ക് അടിച്ചു. ഈ സമയം ഈ പോലീസുകാരനെ ഷാഫി നോക്കുന്നതിനിടെയാണ് ഒരുതവണ കൂടി ഷാഫിക്ക് അടിയേല്‍ക്കുന്നതും മൂക്കിലൂടെ രക്തം വരുന്നതും. തുണി ഉപയോഗിച്ച് രക്തം തുടയ്ക്കുന്നതും തുടര്‍ന്നു ഡിവൈഎസ്പിയുമായി വാക്ക് തര്‍ക്കം നടത്തുന്നതും വീഡിയോയില്‍ കാണാം.
പൊലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നുമായിരുന്നു പോലീസ് ഇന്നലെ വിശദീകരിച്ചത്. എന്നാല്‍ അതിന് വിരുദ്ധമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിന്നില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തികൊണ്ട് അടിക്കുന്നതെന്നു ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു. പേരാമ്പ്രയില്‍ നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവന്‍ പ്രതികരിച്ചു. കേരളത്തില്‍ പൊലീസ് രാജ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Footage of Shafi being hit on the head with a lathi emerges: Police claim falls apart













