കൊച്ചി : കെനിയയുടെ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക കൊച്ചി കൂത്താട്ടുകുളത്ത് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഒഡിങ്കയ്‌ക്കൊപ്പം മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കൂത്താട്ടുകുളം ദേവമാത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു നടപടികള്‍ എംബസി മുഖേനെ സ്വീകരിക്കും.
ശ്രീധരീയത്തില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. മകള്‍ റോസ്‌മേരി ഒഡിങ്കയ്ക്ക് കേരളത്തില്‍ നടത്തിയ ആയുര്‍വേദ നേത്ര ചികിത്സ വളരെ ഫലപ്രദമായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് ഇത്തവണ എത്തിയതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ അടക്കം ഇദ്ദേഹം കേരളത്തില്‍ എത്തി നടത്തിയ ചികിത്സ പരാമര്‍ശിക്കപ്പെട്ടിരുന്നു.
Former Kenyan Prime Minister passes away in Kochi after suffering a heart attack













