കുന്നംകുളം മുൻ എംഎൽഎ  ബാബു എം പാലിശ്ശേരി അന്തരിച്ചു

കുന്നംകുളം മുൻ എംഎൽഎ  ബാബു എം പാലിശ്ശേരി അന്തരിച്ചു

തൃശൂർ: സിപിഐ എം നേതാവും മുൻ കുന്നംകുളം എംഎൽഎ യുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.  രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. 2006, 2011 ടേമുകളിൽ കുന്നംകുളം എംഎൽഎ ആയിരുന്നു. 

 ഡിവൈഎഫ്ഐ സംസ്ഥാന നിർവ്വാഹക സമിതി അംഗം, സി.പി.ഐ (എം) തൃശ്ശൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു..2001-ലും 2006-ലും കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്നുമുള്ള നിയമസഭാംഗമായി 

Former Kunnamkulam MLA Babu M Palissery passes away

Share Email
Top