പി പി ചെറിയാന്‍
ഹൂസ്റ്റണ്‍ :ഹൂസ്റ്റണ്‍ നഗരത്തിനും ഷുഗര്‍ ലാന്‍ഡിനും ഇടയില്‍ നടന്ന മൂന്ന് വ്യത്യസ്ത വെടിവെപ്പ് സംഭവങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രതി പിന്നീട് ആത്മഹത്യ ചെയ്തതായും സ്ഥിരീകരിച്ചു.
വെടിവെപ്പുകളുടെ തുടക്കം ശുഗര്‍ ലാന്‍ഡിലെ റോഡ് റേജില്‍ നിന്നായിരുന്നു. ഡയറി ആഷ്ഫോര്‍ഡിലുണ്ടായ വെടിവെപ്പില്‍ സ്ത്രീക്ക് വെടിയേറ്റു, പിന്നീട് ആശുപത്രിയില്‍ മരിച്ചു.
അടുത്തൊരു മണിക്കൂറില്‍, ഹൂസ്റ്റണിലെ ഫോണ്‍ഡ്രന്‍ റോഡില്‍ രണ്ടാമത്തെ വെടിവെപ്പുണ്ടായി. മെക്കാനിക്കുമായുള്ള തര്‍ക്കം വെടിവെപ്പിലേക്ക് എത്തി. അതിനിടെ ഒരു സാക്ഷിയും കൊല്ലപ്പെട്ടു.മൂന്നാമത്തെ സംഭവം ക്രീക്‌ബെന്‍ഡ് റോഡിലായിരുന്നു, അവിടെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിലാണ് പൊലീസ് കണ്ടെത്തിയത്.
പ്രതിയെത്തിയ വാഹനമായ ഫോര്‍ഡ് എസ്‌കേപ്പ് എല്ലാ വെടിവെപ്പ് സ്ഥലങ്ങളിലും കണ്ടെത്തിയതായും, കേസുകള്‍ തമ്മില്‍ ബന്ധമുണ്ടാകാമെന്ന് പൊലീസും പറഞ്ഞു. ഈ ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ഇനി ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
Four people killed in three shootings in Houston, Sugar Land