വാഷിങ്ടൺ: അമേരിക്കയിലെ തിരക്കേറിയ ബാറിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സൗത്ത് കരോലിനയിലെ സെന്റ് ഹെലീന ദ്വീപിലുള്ള വില്ലീസ് ബാർ ആൻഡ് ഗ്രിൽ എന്ന സ്ഥാപനത്തിലാണ് വെടിവയ്പ്പ് നടന്നത്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.
വെടിവയ്പ്പിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ നാല് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. വെടിവയ്പ്പിൽനിന്ന് രക്ഷപ്പെടാനായി പലരും പല വഴിക്ക് ചിതറിയോടി. സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും പലരും വെടികൊണ്ട് പരിക്കേറ്റ നിലയിൽ വീണുകിടക്കുകയായിരുന്നു.
വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതുവരെ പൊതുജനം ക്ഷമയോടെ തുടരണമെന്ന് പൊലീസ് അറിയിച്ചു.
Four people were killed and 20 injured, with four in critical condition, after a shooting occurred at the crowded Willie’s Bar and Grill on St. Helena Island in South Carolina