ഇന്ധനച്ചോർച്ച; വാരണാസിയിൽ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

ഇന്ധനച്ചോർച്ച; വാരണാസിയിൽ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

വാരാണസി: കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കി. ഇന്ധന ചോർച്ചയെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
വിമാനം വാരാണസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തിലാണ് ഇറക്കിയത്. വിമാനത്തിലെ 166 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.

സംഭവത്തെ കുറിച്ച് എയർപോർട്ട് അധികൃതർ അന്വേഷണം ആരംഭിച്ചു. സാഹചര്യം നിയന്ത്രണവിധേയമാണെന്നും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും വാരണാസി പൊലീസ് അറിയിച്ചു.

Fuel leak; IndiGo flight makes emergency landing in Varanasi

Share Email
Top