ജറുസലം: ഇസ്രയേല്‍-ഹമാസ് പോരാട്ടത്തെ തുടര്‍ന്ന് തകര്‍ന്നു തരിപ്പണമായ ഗാസയുടെ പുനര്‍ നിര്‍മാണത്തിനായി വേണ്ടത് 6.9 ലക്ഷം കോടി രൂപ. യുഎന്‍ഡിപിയാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ യൂണിയനും ലോകബാങ്കും നല്‍കിയ റിപ്പോര്‍ട്ടു പ്രകാരമാണിത്. ഇതില്‍ ആദ്യഘട്ടത്തില്‍ അടിയന്തിരമായി വേണ്ടിവരുന്നത് 1.74 ലക്ഷം കോടി രൂപയാണ്.ബാക്കി തുക ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണ്ടിവരുന്നതാണ്. അമേരിക്കയും സൗദി അറേബ്യയും , യൂറോപ്യന്‍ രാജ്യങ്ങളും പുനര്‍നിര്‍മാണത്തിനു തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇതിനിടെ വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസ സിറ്റിയിലെ ഷുജയ്യ മേഖലയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ അഞ്ചു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഗാസയില്‍ യെലോ ലൈന്‍ എന്നറിയപ്പെടുന്ന മേഖലയിലേക്കാണു സൈന്യം പിന്‍വാങ്ങിയിട്ടുള്ളത്. യുദ്ധകാലത്തു കൊല്ലപ്പെട്ട ഏതാനും പലസ്തീന്‍കാരുടെ മൃതദേഹങ്ങള്‍ റെഡ് ക്രോസ് മുഖാന്തരം ഇസ്രയേല്‍ ഇന്നലെ കൈമാറി. ഇനിയും നിരവനധി പലസ്തീന്‍കാരുടെ മൃതദേഹങ്ങള്‍ ഇസ്രയേലിന്റെ കസ്റ്റഡിയിലുണ്ട്.
ഇസ്രയേലിനുവേണ്ടി പ്രവൃത്തിച്ചെന്ന കുറ്റം ചുമത്തി വിമതരെ ഹമാസ് പൊതുസ്ഥലത്തു വധിച്ചതിന്റെ വിഡിയോ പുറത്തുവന്നു. പരസ്യമായി ഏഴു പേരെ വെടിവച്ചുകൊല്ലുന്നതിന്റെ വിഡിയോയാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
Gaza reconstruction requires Rs 6.9 lakh crore













