വീണ്ടും ഗാസ മുനമ്പ് യുദ്ധ ഭീതിയിൽ: ആക്രമണ നിർദ്ദേശം നൽകി ഇസ്രയേൽ 

വീണ്ടും ഗാസ മുനമ്പ് യുദ്ധ ഭീതിയിൽ: ആക്രമണ നിർദ്ദേശം നൽകി ഇസ്രയേൽ 

 ജെറുസലേം: ദിവസൾ മാത്രം നിലനിന്ന ശാന്തതയ്ക്ക് ശേഷം ഗാസാ മുനമ്പിൽ വീണ്ടും യുദ്ധഭീതി. സമാധാന കരാർ ഹമാസ ലംഘിച്ചതായും ഗാസാ മുനമ്പിൽ ശക്തമായ ആക്രമണത്തിന് നിർദ്ദേശം നൽകിയതായും  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ..

 മൃതദേഹങ്ങൾ കൈമാറുന്നതിലുള്ള കരാർ വ്യവസ്ഥകൾ ഹമാസ്  പാലിക്കാത്തതാണ് ഇസ്രായേലിന്റെ ഇപ്പോൾ നിലപാട് മാറ്റത്തിന് കാരണം ..   ഹമാസ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മൃതദേഹങ്ങൾ കൈമാറുന്നു എന്നാണ് ആരോപണം. ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണ്.

സുരക്ഷാ കൂടിയാലോചനകൾക്ക് ശേഷം പ്രധാനമന്ത്രി നെതന്യാഹു സൈന്യത്തിന് ഗാസ മുനമ്പിൽ ഉടനടി ശക്തമായ തിരിച്ചടി നടത്തണമെന്ന് നിർദ്ദേശം നൽകുകയായിരുന്നു.   ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് പറയുന്നത്, ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള കരാർ ലംഘനങ്ങൾ കാരണം മൃതദേഹം കൈമാറുന്നത് മാറ്റിവെക്കുന്നതായി അറിയിച്ചു.

Gaza Strip on the brink of war again: Israel orders attack 

Share Email
Top