വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും അയവില്ലാതെ ഗാസാ മുനമ്പ്

വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും അയവില്ലാതെ ഗാസാ മുനമ്പ്

ഗാസ: അമേരിക്ക മുൻകൈയെടുത്ത് ഗാസയിൽ ഇസ്രയേൽ ഹമാസ് വെടി നിർത്തൽ നടപ്പാക്കിയെങ്കിലും ഇസ്രയേൽ നടപടികളിൽ വേണ്ടത്ര അയവില്ല.  വെസ്‌റ്റ് ബാങ്കിലെ ടർക്കുമിയ പട്ടണത്തിൽ  കർഷകരെ ഇസ്രയേലി  സേന തടഞ്ഞു. 

ഇന്ന് നടപ്പാക്കുന്ന സമാധാന കരാറിന്റെ ഭാഗമായി ഇസ്രയേൽ വിട്ടയയ്ക്കാ .നൊരുങ്ങുന്ന പലസ്തീൻ തടവുകാരുടെ വീടുകളുള്ള മേഖലകളിൽ പരിശോധന നടത്തി സേനാംഗങ്ങൾ റോന്തുചുറ്റൽ നടത്തി. അതിനിടെ , ഇസ്രയേൽ ആക്രമണത്തെ തുടർന്ന്  വടക്കൻ ഗാസ വിട്ട പലസ്തീൻകാർ വെടിനിർത്തൽ നിലവിൽ വന്നതോടെ തിരികെ എത്താൻ തുടങ്ങി.  . ഗാസ സിറ്റിയിൽ യുദ്ധത്തിൽ തകർന്നടിഞ്ഞ  കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ബുൾ ഡോസറു കളുപയോഗിച്ച് നീക്കുന്നതിനിടെ നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു.  

24 മണിക്കൂറിനകം 124 മൃതദേഹങ്ങളാണ് ഗാസയിലെ വിവിധ ആശുപത്രികളിൽ രക്ഷാപ്രവർത്തകർ എത്തിച്ചത്. ഇതിൽ 117 മൃതദേഹങ്ങൾ കെട്ടിടാ വശിഷ്ട‌ങ്ങളിൽനിന്നു വീണ്ടെടുത്തതാണ്. ഇതോടെ, രണ്ടുവർഷം നീണ്ട യുദ്ധത്തിൽ ഗാസയിലെ മരണസംഖ്യ 67,806 ആയി. ഗാസയിലേക്കു മരുന്നും ഭക്ഷണവും ഉൾപ്പെടെ സഹായവുമായി ഈജിപ്‌തിൽനിന്ന് ഇന്നലെ 400 ട്രക്കുകൾ റഫാ അതിർത്തി വഴി ഗാസയിലെത്തി.

Gaza Strip remains tense despite ceasefire announcement

Share Email
LATEST
Top