കൊച്ചി : സ്വർണ്ണം തൊട്ടാൽ പൊള്ളം. ചരിത്രം കുറിച്ച് സ്വർണ്ണ വില പവന് 90000 കടന്നു. ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി.
കഴിഞ്ഞ 30 ദിവസത്തിനിടെ ആഗോള സ്വര്‍ണ്ണവിലയില്‍ 8.68% (315.70 ഡോളര്‍) വര്‍ധനയാണു രേഖപ്പെടുത്തിയത്. ആറു മാസത്തില്‍ സ്വര്‍ണ്ണവില 32.59% (971.46 ഡോളര്‍ കൂടി. 1 വര്‍ഷത്തില്‍ വിലയിലെ കുതിപ്പ് 50.71% (1,329.80 ഡോളര്‍) ആണ്. സ്വര്‍ണ്ണത്തിന്റെ പൊടുന്നനെയുള്ള വിലക്കയറ്റത്തില്‍ സാധാരണക്കാരും ആശയക്കുഴപ്പത്തിലാണ്. സ്വര്‍ണ്ണം വാങ്ങുന്നവരും, വില്‍ക്കുന്നവരും തൊട്ടടുത്ത ദിവസത്തെ വിലകണ്ടുള്ള ഞെട്ടലില്‍ ആണ്.