വാഷിംഗ്ടണ്‍: ഫ്‌ളോറിഡ സര്‍വകലാശാലയില്‍ സ്വദേശീ വത്കരണം പ്രഖ്യാപിച്ച് ഗവര്‍ണര്‍.സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ എച്ച്വണ്‍ ബി വിസക്കാരായ വിദേശികളെ നിയമിക്കരുതെന്നും ഫ്‌ളോറിഡ പൗരന്‍മാരെ നിയമിക്കണമെന്നും ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് നിര്‍ദേശം നല്കിയത്. ടാംപയിലെ സൗത്ത് ഫ്ലോറിഡ സര്‍വകലാശാലയില്‍ വച്ചാണ് ഗവര്‍ണര്‍ നിലപാട് പ്രഖ്യാപിച്ചത്.
എച്ച് വണ്‍ ബി വിസയുടെ പേരില്‍ സര്‍വകലാശാലകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, അനലിസ്റ്റുകള്‍, കോഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയ വിവിധ പദവികളില്‍ വിദേശികലെ നിയമിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അത്തരം പദവികളില്‍ ഫ്ളോറിഡയ്ക്കുള്ളില്‍ തന്നെ ആവശ്യമായ പ്രാവീണ്യമുള്ളവരെ കണ്ടെത്താനാവുമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
Governor announces indigenization at Florida universities: Governor calls H-1 visa holders contractors













