ജി എസ് ടി തട്ടിപ്പ്: ഖജനാവിന് 200 കോടിയുടെ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ്

ജി എസ് ടി തട്ടിപ്പ്: ഖജനാവിന് 200 കോടിയുടെ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:  ജി എസ് ടി യുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ   1100 കോടിരൂപയുടെ തട്ടിപ്പ് ഒരു സംഘം മാത്രം നടത്തി. ഖജനാവിന് 200 കോടിയുടെ നഷ്ടമുണ്ടായതായി പത്രസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

തട്ടിപ്പിന് ഇരയായവരെ സർക്കാർ ഇക്കാര്യം അറിയിച്ചിട്ടില്ല. സാധാരണക്കാരുടെ പേരിൽ രജിസ്ട്രേഷൻ നടന്നു.പുറത്തു വരുന്നത് മഞ്ഞു മലയുടെ ഒരു ഭാഗം മാത്രം. ജിഎസ്ടി ഉദ്യോഗസ്ഥർക്കും തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

GST fraud: Exchequer loses Rs 200 crore, says opposition leader

Share Email
LATEST
Top