ഒട്ടോവ: ബ്രിട്ടീഷ് ഗായകൻ എപി ധില്ലന്റെ ബ്രിട്ടീഷ് കൊളംബിയയിലെ വീടിനുമുന്നിൽ വെടിവെയപ് നടത്തിയ സംഭവത്തിൽ കനേഡിയയിലെ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ കൂട്ടാളിക്ക് ആറു വർഷം തടവ്. ബിഷ്ണോയിയുടെ വിശ്വസ്തൻ അബ്ജീത് കിംഗ്രയെ(26) ക്ക് ആണ് വിക്ടോറി കോടതി ശിക്ഷ വിധിച്ചത്.
2024 സെപ്റ്റംബർ രണ്ടിനാണ് ബ്രിട്ടീഷ് കൊളംബിയയിലെ കോൾവുഡിലുള്ള എപി ധില്ലന്റെ വസതിക്ക് പുറത്ത് വെടിവെപ്പ് ഉണ്ടായത്. പിന്നാലെ 2024 ഒക്ടോബറിൽ അബ്ജീത് കിംഗ്രയെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു
ഗായകൻ ധില്ലന്റെ വാൻകൂവർ ദ്വീപിലെ വീട്ടിൽ നടന്ന ആക്രമണം ഒറ്റപ്പെട്ടതല്ലെന്ന നിഗമനത്തിലാണ് കോടതി ശിക്ഷപുറപ്പെടുവിച്ചത്.കിംഗ്രയ്ക്ക് ആജീവനാന്ത തോക്ക് നിരോധനവും ഏർപ്പെടുത്തി. ധില്ലന്റെ വീട്ടിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രതിയായ വിക്രം ശർമയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കനേഡിയൻ സർക്കാർ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയെ “വിദേശ തീവ്രവാദ സംഘടന”യായി പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കിംഗ്രയ്ക്ക് ശിക്ഷ വിധിച്ചതായുള്ള വാർത്ത എന്നതും ശ്രദ്ധേയമാണ്.
Gunfire in front of British singer AP Dhillon’s house: Gangster Lawrence Bishnoi’s associate gets six years in prison
.













