കേരളത്തില്‍ ഇന്നും നാളെയും പെരുമഴ പ്രവചനം: ഇടുക്കി,പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട്

കേരളത്തില്‍ ഇന്നും നാളെയും പെരുമഴ പ്രവചനം: ഇടുക്കി,പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .അല്പം മുമ്പ് പുറത്തിറക്കിയ ഐഎംഡി ബുള്ളറ്റിന്‍ പ്രകാരം ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റുള്ള ജില്ലകളില്‍ യല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുളളത്.

22 ന് സംസ്ഥാനത്തെ മഴയുടെ ശക്തി കൂടുതല്‍ മൂര്‍ധന്യാവസ്ഥയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബുധനാഴ്ച്ച മൂന്നു ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ബുധനാഴ്ച്ച റെഡ അലേര്‍ട്ട്.. ഏഴു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റു ജില്ലകളില്‍ യല്ലോ അലേര്‍ട്ടുമാണ് പ്രവചിച്ചിരിക്കുന്നത്.

തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Heavy rain forecast in Kerala today and tomorrow: Red alert in Idukki, Palakkad and Malappuram districts tomorrow

Share Email
LATEST
Top