തിരുവനന്തപുരം: ആര്‍ത്തലച്ചു പെയ്ത തുലാമഴയില്‍ ഇടുക്കിയില്‍ ടെംപോട്രാവലര്‍ ഉള്‍പ്പെടെ ഒലിച്ചുപോയി.മഴ തുടര്‍ന്നതോടെ ഇടുക്കിയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറി.കല്ലാര്‍ നിറഞ്ഞു കവിഞ്ഞ് ഒഴുകയതോടെ കൂട്ടാറിനു സമീപം ടെംപോ ട്രാവലര്‍ ഒഴുകിപ്പോയി.
ഈ മേഖലയിലെ വീടുകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജെസിബി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒലിച്ചു പോയി. മഴ കനത്തതോടെ മുല്ലപ്പെരിയാറിലെ മൂന്നു ഷട്ടറുകള്‍ തുറന്നു. കോതമംഗലത്ത് പാലത്തില്‍ കുടുങ്ങിയ കാര്‍ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി ശക്തമായ മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്
ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ മുതല്‍ മഴ തുടരുകയാണ്. ഇടുക്കി ജില്ലയിലാണ് അതിശക്തമായ തുടരുന്നത്. ഇന്ന് ഒന്‍പതു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.
Heavy rain in Idukki: Tempo Traveler and other vehicles washed away; Three shutters opened in Mullaperiyar













