കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങ് ജില്ലയില്‍ ശനിയാഴ്ച നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വന്‍ ഉരുള്‍പൊട്ടലുകളില്‍ 18 പേര്‍ മരിച്ചു. വീടുകള്‍ തകരുകയും റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതോടെ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.
തകര്‍ന്ന വീടുകളില്‍ തിരച്ചില്‍ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഡാര്‍ജിലിങ്ങിലെ ജീവഹാനിയില്‍ തനിക്ക് അതിയായ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ദുരന്ത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’ പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു. ദുര്‍ഗ്ഗാ പൂജയ്ക്ക് ശേഷം കൊല്‍ക്കത്തയില്‍ നിന്നും ബംഗാളിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികള്‍ ഡാര്‍ജിലിങ്ങിലേക്ക് യാത്ര ചെയ്തിരുന്നു. അതിനാല്‍ നിരവധി വിനോദസഞ്ചാരികള്‍ ദുരന്തത്തില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
Heavy rains and landslides in Darjeeling 18 people dead












