‘അവളുടെ ചുണ്ടുകള്‍ ഒരു മെഷീന്‍ ഗണ്‍ പോലെ ചലിക്കുന്നു’, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിനെക്കുറിച്ച് പ്രസിഡന്റ് ട്രംപിന്റെ വന്യമായ പുകഴ്ത്തല്‍

‘അവളുടെ ചുണ്ടുകള്‍ ഒരു മെഷീന്‍ ഗണ്‍ പോലെ ചലിക്കുന്നു’, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിനെക്കുറിച്ച് പ്രസിഡന്റ് ട്രംപിന്റെ വന്യമായ പുകഴ്ത്തല്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറ്റി കരോലിന്‍ ലെവിറ്റിനെ പുകഴ്ത്തിക്കൊണ്ട് വന്യമായ പരാമര്‍ശം. ലെവിറ്റിന്റെ ജോലിയിലെ മികവിനെക്കുറിച്ച് പരാമര്‍ശിച്ച ട്രംപ് ‘അവളുടെ ചുണ്ടുകള്‍ ഒരു മെഷീന്‍ ഗണ്‍പോലെ ചലിക്കുന്നു’ എന്ന പരാമര്‍ശമാണ് നടത്തിയത്.

പ്രസിഡന്റിന്റെ ഔദ്യോഗീക വിമാനമായ എയര്‍ ഫോഴ്സ് വണ്ണില്‍ സഞ്ചരിക്കുന്നതിനിടെയാണ് ട്രംപ് ഇത്തരത്തിലൊരു പ്രശംസ ലെവിറ്റിനെക്കുറിച്ച് പറഞ്ഞത്. ഇസ്രായേലില്‍ നിന്ന് അമേരിക്കയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ കരോലിന്‍ ലെവിറ്റിനെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ ട്രംപിനു മുന്നിലുന്നയിച്ചു. കരോലിന്റെ ജോലി എങ്ങനയുണ്ട്. അവരെ മാറ്റേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ട്രംപിനു മുന്നില്‍ ഉന്നയിച്ചപ്പോഴുള്ള മറുപടിയിലാണ് ലെവിറ്റിന്റെ ചുണ്ടുകളെക്കുറിച്ച് ട്രംപ് പറഞ്ഞത്. കരോലിന്‍ ലവിറ്റിനെ പദവിയില്‍ നിന്നും മാറ്റുന്ന കാര്യം ഒരിക്കലും സംഭവിക്കില്ല ‘ആ മുഖം, ആ ചുണ്ടുകള്‍’, ഒരു മെഷീന്‍ ഗണ്‍ പോലെ ചലിക്കുന്നില്ലേ എന്നായിരുന്നു ട്രംപിന്റെ മറുപടി.

ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കരോലിന്‍ ലെവിറ്റിനെ നിയമിച്ചത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.ജോ ബൈഡന്റെ കീഴില്‍ പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന കരീന്‍ ജീന്‍പിയറിനു പകരക്കാരിയായാണ് കരോലിനെ നിയമിച്ചത്. പദവി ഏറ്റെടുത്ത് വളരെ വേഗത്തില്‍ ലെവിറ്റ് ട്രംപിന്റെ ശക്തയായ വക്താവായി മാറി.

ട്രംപിന്റെ വിമര്‍ശകര്‍ക്ക് തക്കതായ മറുപടികള്‍ കൃത്യസമയത്ത് നല്കി. ട്രംപിന് ഏറ്രവും പ്രിയപ്പെട്ട ആളായി. വൈറ്റ് ഹൗസിലെ ഏറ്റവും ശക്തികേന്ദ്രങ്ങളില്‍ ഒരാളായി കരോലിന്‍ മാറി. ട്രംപിന്റെ ഏറ്റവും വിശ്വസനീയ വ്യക്തിത്വങ്ങളിലൊരാളാണ് ഇന്ന് ലെവിറ്റ്. ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച പ്രസ് സെക്രട്ടറി എന്ന പ്രശംസയും ട്രംപ് കരോലിന് നല്കി.

‘Her lips move like a machine gun’, President Trump’s wild praise of White House Press Secretary Carolyn Levitt

Share Email
LATEST
Top