റഷ്യയിൽ നിന്നുള്ള എണ്ണവാങ്ങൽ അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യക്കെതിരേയുള്ള ഉയര്‍ന്ന തീരുവ തുടരും: നയം വ്യക്തമാക്കി ട്രംപ്

റഷ്യയിൽ നിന്നുള്ള എണ്ണവാങ്ങൽ അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യക്കെതിരേയുള്ള ഉയര്‍ന്ന തീരുവ തുടരും: നയം വ്യക്തമാക്കി ട്രംപ്

വാഷിംഗ്ടണ്‍: റഷ്യന്‍ എ്ണ്ണവാങ്ങല്‍ ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരേയുള്ള ഉയര്‍ന്ന തീരുവ ഈടാക്കല്‍ തുടരുമെന്നു വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്‍ര് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്‍രെ പേരില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കെതിരേ ഏര്‍പ്പെടുത്തിയിരുന്ന 50 ശതമാനം താരിഫ് അവസാനിപ്പിക്കുന്നതിനായി ഇന്ത്യ ശ്രമം തുടരുന്നതിനിടെയാണ് ട്രംപ് വീണ്ടും നിലപാട് കടുപ്പിച്ചത്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനായി  ഇന്ത്യ നല്കുന്ന പണം  യുക്രെയ്നെതിരായ യുദ്ധത്തെ സഹായിക്കുന്നതാണെന്നാണ് ട്രംപിന്റെ ആരോപണം. . റഷ്യയുമായുള്ള ക്രൂഡ് ഓയില്‍ വ്യാപാര കരാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തീരുവ തുടരും എന്നാണ ഇന്ന് ട്രംപ് വീണ്ടും ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞത്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ പകുതിയായി കുറച്ചുവെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ റിഫൈനറികള്‍ നവംബറിലേക്കുള്ള ഓര്‍ഡര്‍ ഇതിനകം നല്‍കിയിട്ടുണ്ട്

High tariffs on India will continue unless Russian oil embargo is stopped: Trump clarifies policy

Share Email
LATEST
More Articles
Top