എബി മക്കപ്പുഴ
വാഷിങ്ടൺ: മനുഷ്യക്കടത്തിന് പുറമെ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ഇടപാടുകൾ കണ്ടെത്തിയതോടെ ഭാർഗവ ഹ്യൂമൻ സ്മഗ്ലിങ് ഓർഗനൈസേഷൻ (എച്ച്എസ്ഒ) കമ്പനിയുടെ തലവന്മാരായ ഇന്ത്യൻ ദമ്പതികൾക്കെതിരെ യുഎസിൽ നടപടി.
ഡൽഹിയിൽ നിന്നുള്ള വിക്രാന്ത് ഭാർഗവ , ഇയാളുടെ ഭാര്യ ഇന്ദു റാണി എന്നിവർക്കെതിരെയാണ് മെക്സിക്കോയിൽ നിന്ന് യുഎസിലേക്കുള്ള മനുഷ്യക്കടത്ത് കേസിൽ യുഎസ് ട്രഷറി ഉപരോധം ഏർപ്പെടുത്തിയത്. ഇന്ത്യ – മെക്സിക്കോ ഇരട്ട പൗരത്വമുള്ളവരാണ് വിക്രാന്ത് ഭാർഗവയും ഇന്ദു റാണിയും. ഉപരോധം വന്നതോടെ കമ്പനിയുടെ എല്ലാ സ്വത്തുക്കളും ഇടപാടുകളും മരവിപ്പിക്കും.
വ്യാപകമായ മനുഷ്യക്കടത്ത് സംഘത്തിന്റെ കേന്ദ്രബിന്ദുവാണ് ഇന്ത്യയിൽ ജനിച്ച ദമ്പതികൾ. 39 കാരനായ വിക്രാന്ത് ഭരദ്വാജും ഭാര്യ ഇന്ദു റാണിയും (38) മെക്സിക്കോയിലെ കാൻകൂൺ കേന്ദ്രമാക്കി മനുഷ്യക്കടത്ത് നടത്തുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. നാല് ഇന്ത്യൻ കമ്പനികളും മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ ശൃംഖലയിലൂടെയും പിന്നിൽ പ്രവർത്തിക്കുന്നത് ഈ ദമ്പതികളാണ്.
ഭാർഗവ എച്ച്എസ്ഒ മിഡിൽ ഈസ്റ്റ്, സൗത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് കടത്തിയിട്ടുണ്ട്. മനുഷ്യക്കടത്തിന് പുറമെ, മയക്കുമരുന്ന് കച്ചവടം, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലും ഇവർ ഏർപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. “ഭാർഗവ എച്ച്എസ്ഒ ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, സൗത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് കടത്തി. മനുഷ്യക്കടത്തിന് പുറമെ മയക്കുമരുന്ന് കച്ചവടം, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിലും ഏർപ്പെട്ടിരിക്കുന്നു: – എന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് പറഞ്ഞു.
“സെക്രട്ടറി ബെസെന്റിന്റെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും നിർദേശപ്രകാരം ട്രഷറി വകുപ്പ് മനുഷ്യക്കടത്തുകാരെ നേരിടാൻ നടപടി സ്വീകരിക്കുന്നു” അണ്ടർ സെക്രട്ടറി ജോൺ കെ ഹർലി വ്യക്തമാക്കി.
വിവിധ ഗതാഗത മാർഗങ്ങളിലൂടെ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാര വിമാനമാർഗവും കടൽമാർഗവും കടത്തുന്നത് പതിവാണ്. സ്വന്തമായുള്ള ബോട്ടുകൾ ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാരെ മെക്സിക്കോയിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. കാൻകൂണിൽ എത്തിയ ശേഷം കുടിയേറ്റക്കാർക്ക് താമസ സൗകര്യങ്ങൾ ഒരുക്കുകയും തുടർന്ന് യുഎസ് – മെക്സിക്കോ അതിർത്തിയിലേക്ക് അവരെ എത്തിക്കാൻ സഹായിക്കുകയും ചെയ്തു വരികയായിരുന്നു.
Human trafficking; Drug trafficking: All assets and transactions of Indian couple frozen













